കോവിഡ് വ്യാപനം, ഭയക്കേണ്ട സമയമാണിതെന്ന് കെ കെ ശൈലജ

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കേരളത്തില്‍ മരണ നിരക്ക് 0.4 ശതമാനം മാത്രമാണ്. കേരളം നടത്തിയ ശ്രദ്ധയുടെ ഭാഗമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഭയക്കേണ്ട സമയമാണെന്നും കൂടുതല്‍ ജാഗ്രത ആവശ്യമെന്നും ആരോഗ്യ മന്ത്രി. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും തുറന്നെന്നും മന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ വരുമ്പോള്‍ ഏറ്റവും ഗുണം കിട്ടുക കേരളത്തിനാണെന്നും കെ കെ ശൈലജ പറഞ്ഞു.

Top