കുറ്റവാളിക്ക് കിട്ടുന്ന ശിക്ഷയാണ് നമ്മുടെ മനസ്സിന്റെ ആശ്വാസം; പ്രതീക്ഷിച്ച വിധിയെന്ന് കെ കെ ശൈലജ

കാസര്‍കോഡ്: ആലുവ ബലാത്സംഗക്കൊലപാതക കേസിലെ വിധി പ്രഖ്യാപനത്തിനു പിന്നാലെ പ്രതികരണവുമായി കെ കെ ശൈലജ എംഎല്‍എ. തികച്ചും ആശ്വാസകരമായ കോടതി വിധിയാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങള്‍ പ്രതീക്ഷിച്ച വിധി. സമര്‍ത്ഥമായ കേസന്വേഷണവും പ്രോസിക്യൂഷന്‍ സ്വീകരിച്ച ഇടപെടലുകളും കോടതി നടത്തിയ ശരിയായ നിഗമനവും ഈ വിധിയില്‍ എത്തിയെന്ന് കെ കെ ശൈലജ പറഞ്ഞു.

കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ അത് മനസ്സിന് മുറിവേറ്റു. കുറ്റവാളിക്ക് കിട്ടുന്ന ശിക്ഷയാണ് നമ്മുടെ മനസ്സിന്റെ ആശ്വാസം. പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കാനും കുറ്റപത്രം സമര്‍പ്പിക്കാനും കഴിഞ്ഞു. കേരള പൊലീസിന് സമയബന്ധിതമായി ഇടപെടാന്‍ സാധിച്ചു. കോടതി കേസിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവെന്നും കെ കെ ശൈലജ പറഞ്ഞു.

പരമാവധി ശിക്ഷ കിട്ടുമെന്ന് വിചാരിച്ചു അത് തന്നെ കിട്ടി. ‘എണ്ണയിട്ട യന്ത്രം പോലെ എല്ലാ ഏജന്‍സികളും പ്രവര്‍ത്തിച്ചു’. പരമാവധി ശിക്ഷാ പ്രതിക്ക് ലഭിച്ചു. മുഖ്യമന്ത്രി പറഞ്ഞതുപോലെ കുഞ്ഞുങ്ങളെ ദ്രോഹിക്കുന്നവര്‍ക്കുള്ള താക്കീതാണ് ഈ വിധിയെന്നും കെ കെ ശൈലജ ചൂണ്ടിക്കാണിച്ചു.

Top