ടി.പി ചന്ദ്രശേഖരന്‍ വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം ഏറ്റെടുക്കില്ല; കെ.കെ ശൈലജ

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം എടുക്കില്ലെന്ന് വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ പറഞ്ഞു. യു.ഡി എഫ് ഇത് വിഷയമാക്കിയാലും ജനം ഏറ്റെടുക്കില്ലെന്നും ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് വിഷയമാക്കേണ്ട ആവശ്യകത ഇല്ല. വടകരയില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണി വിജയിക്കും. രാഷ്ട്രീയം വച്ചും ഇടത് പക്ഷം ജയിക്കണമെന്നത് നാടിന്റെ ആവശ്യമാണെന്ന് കൂടി ശൈലജ പറഞ്ഞു.

ടി.പി വധം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. യുഡിഎഫ് ഈ വിഷയം ഉയര്‍ത്തിയാലും ജനം ഒരു വിഷയമായി ഇതെടുക്കില്ല. ടി.പി വധത്തെ ഇലക്ഷനുമായി ബന്ധപ്പെടുത്തേണ്ട ആവശ്യകതയില്ല. യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടണം എന്നേ താന്‍ പറയുന്നുള്ളൂ. എന്നാല്‍ നാടിന്റെയാകെ പ്രശ്‌നമാണ് തെരത്തെടുപ്പ് വിഷയം.

കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഉത്തരവാദിത്വം നിറവേറ്റിയില്ല. എതിര്‍ സ്ഥാനാര്‍ഥി ആര് എന്നതല്ല, വികസനം ആണ് പ്രധാനം. ജയിച്ചാല്‍ മണ്ഡലത്തിന്റെ വികസനത്തിന് കൂടെ നില്‍ക്കും. ജയിച്ചു വരാന്‍ കഴിയുന്ന ഒട്ടേറെ രാഷ്ട്രീയ സാധ്യത മണ്ഡലത്തില്‍ ഉണ്ടെന്നാണ് ബോധ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Top