കോവിഡ് വാക്‌സിന്റെ ഗുണഫലം രണ്ട് മാസം കൊണ്ട് കേരളത്തിലുണ്ടാകും; ആരോഗ്യമന്ത്രി

kk-shailajaaaa

കണ്ണൂര്‍: കേരളത്തില്‍ രണ്ട് മാസം കൊണ്ട് കൊവിഡ് വാക്‌സിനേഷന്റെ ഗുണഫലം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആള്‍ക്കൂട്ടമുണ്ടെങ്കിലും മാസ്‌ക് വച്ച് മാനണ്ഡങ്ങളെല്ലാം പാലിച്ചാണ് എല്‍ഡിഎഫിന്റെ പ്രചാരണമെന്നും കൊവിഡ് ഉള്ളത് കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തി വെയ്ക്കാനാകില്ലെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

അരി വിതരണത്തിനെതിരെ പ്രതിപക്ഷ നേതാവ് കോടതിയില്‍ പോയത് ജനങ്ങളോടുള്ള അപരാധമാണെന്ന് പറഞ്ഞ മന്ത്രി ഇലക്ഷന്‍ വന്നാല്‍ റേഷന്‍ കട തുറക്കരുത് എന്ന് പറയും പോലെയാണിതെന്ന് കുറ്റപ്പെടുത്തി. പ്രചാരണത്തിരക്കിലായിരുന്നതിനാല്‍ ജോയ്‌സ് ജോര്‍ജ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം എന്തെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

 

 

Top