കെ.കെ ശൈലജക്ക് പുതിയ ചുമതല; ഇനി പാര്‍ട്ടി വിപ്പ്

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇടം നേടാത്ത കെ.കെ ശൈലജയ്ക്ക് ഇനി പാര്‍ട്ടി വിപ്പ് എന്ന ചുമതല.
മട്ടന്നൂരില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷവുമായിട്ടാണ് കെ.കെ. ശൈലജ ഇത്തവണ നിയമസഭയിലേക്ക് പ്രവേശനം നേടിയത്. 60,963 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.കെ. ശൈലജ മട്ടന്നൂര്‍ മണ്ഡലത്തില്‍ നേടിയത്. സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് കെ.കെ. ശൈലജക്ക് ലഭിച്ചത്.

സിപിഐ(എം)കേന്ദ്ര കമ്മിറ്റിയംഗം. മൂന്ന് തവണ നിയമസഭാ സാമാജികയായി പ്രവര്‍ത്തിച്ചു. 1996ല്‍ കൂത്തുപറമ്പ്, 2006ല്‍ പേരാവൂര്‍, 2016ല്‍ കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചു. 2011ല്‍ പേരാവൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മട്ടന്നൂര്‍ പഴശ്ശിരാജ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Top