വടകരയില്‍ കെ.കെ രമ മത്സരിക്കില്ല

kk-rema

കോഴിക്കോട്: വടകര മണ്ഡലത്തില്‍ നിന്ന് കെ കെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല. എന്‍ വേണു ആയിരിക്കും മത്സരിക്കുക എന്നാണ് വിവരം. കെ കെ രമ മത്സരിക്കണമെന്ന് യുഡിഎഫിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ വേണുവിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആര്‍എംപിയുടെ തീരുമാനം.

പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം അങ്ങനെയാണെന്നാണ് പുറത്തുവരുന്ന വിവരം. വടകരയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ആലോചിച്ചിട്ടേയില്ല. ആര്‍എംപിക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച അനിശ്ചിതത്വം മാറിയെന്ന് ആര്‍എംപി നേതാക്കളെ ലീഗ് അറിയിച്ചിട്ടുണ്ട്.

 

 

Top