മുന്‍ സര്‍ക്കാരിന്റെ ആഭ്യന്തര നയം പരാജയമെന്ന് കെ കെ രമ

kk-rema

തിരുവനന്തപുരം: മുന്‍ വര്‍ഷത്തെ സര്‍ക്കാറിന്റെ ആഭ്യന്തര നയത്തെ വിമര്‍ശിച്ച് കെ.കെ രമ എം.എല്‍.എ. മുന്‍ സര്‍ക്കാറിന്റെ ആഭ്യന്തരവകുപ്പില്‍ അപമാനകരമായ പ്രവര്‍ത്തനങ്ങളുടെ ഘോഷയാത്രയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി ഇരകളെയുണ്ടാക്കി. യു.എ.പി.എ ചുമത്തി ചെറുപ്പക്കാരെ ജയിലിലടച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനം രാഷ്ട്രീയവത്കരിച്ചുവെന്നും രമ കുറ്റപ്പെടുത്തി.

ലഹരിമുക്ത പ്രവര്‍ത്തനം അഞ്ച് വര്‍ഷക്കാലം അട്ടിമറിച്ചു. നമ്മുടെ സംസ്ഥാനത്തും നിര്‍ഭയമായ പൊതുപ്രവര്‍ത്തനം ഉണ്ടാകണമെന്നും രമ വ്യക്തമാക്കി.

 

Top