കെ.കെ രമയ്ക്ക് ഭീഷണിക്കത്തയച്ചത് നട്ട് സ്ട്രീറ്റ് പോസ്റ്റ് ഓഫീസില്‍ നിന്നെന്ന്

കോഴിക്കോട്: കെ  കെ രമ എംഎല്‍എയുടെ ഓഫീസിലേക്ക് ഭീഷണിക്കത്ത് അയച്ചത് നട്ട് സ്ട്രീറ്റ് പോസ്റ്റ് ഓഫീസില്‍ നിന്നാണെന്ന് കണ്ടെത്തി. ഈ പോസ്റ്റ് ഓഫീസ് പരിധിയിലെ നാല് പോസ്റ്റ് ബോക്‌സുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെ മകന്‍ നന്ദുവിനേയും വധിക്കുമെന്ന് കാട്ടിയുള്ള ഭീഷണിക്കത്ത് കഴിഞ്ഞ ദിവസമാണ് കിട്ടിയത്. മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണ് ചന്ദ്രശേഖരനെ കൊല്ലാന്‍ കാരണമെന്നും കത്തില്‍ പറയുന്നുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും ഭീഷണിക്കത്തില്‍ പറഞ്ഞിരുന്നു.

Top