ദത്ത് വിവാദം: കുറ്റക്കാര്‍ക്കെതിരെ നടപടി വരുംവരെ സമരം തുടരുമെന്ന് കെ കെ രമ എംഎല്‍എ

തിരുവനന്തപുരം: അനുപമയ്ക്ക് കുഞ്ഞിനെ കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കെ കെ രമ. പറഞ്ഞറിയിക്കാന്‍ കഴിയാത്ത നിമിഷമാണിതെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.

ഒരമ്മയുടെ സഹനസമരം വിജയം കണ്ടതിന്റെ ദിവസമാണിന്ന്. ഈ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. മാധ്യമങ്ങളുടെ ഇടപെടലും അനുപമയുടെ നിശ്ചയദാര്‍ഡ്യവും എല്ലാം കുട്ടിയെ തിരികെ കിട്ടുന്നത് എളുപ്പമാക്കി. സിഡബ്ല്യുസിക്ക് എതിരായ റിപ്പോര്‍ട്ട് വളരെ ഗുരുതരമാണ്. ഡിഎന്‍എ റിസള്‍ട്ട് വന്നതോടെ കാര്യങ്ങള്‍ക്ക് അവര്‍ക്ക് ബോധ്യമായിട്ടുണ്ട്.

അനുപമയ്ക്ക്, കുഞ്ഞിന്, ആന്ധ്രാ ദമ്പതികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു. ഇതിന് ഉത്തരവാദികളായവരെ നിമയത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടമാണ് ഇനി നടത്തുകയെന്നും രമ പറഞ്ഞു.

Top