സമരങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ കണ്ടെത്തിയ രീതിയാണ് തീവ്രവാദ ആരോപണം; കെകെ രമ

K K Rema

കോഴിക്കോട്: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ കണ്ടെത്തിയ പുതിയ രീതിയാണ് തീവ്രവാദ ആരോപണമെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ കെ രമ.

വൈപ്പിനിലെ എല്‍പിജി വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരെ ക്രൂരമായി അടിച്ചമര്‍ത്തുന്ന രീതിയാണ് ഇടതു സര്‍ക്കാറും ചെയ്യുന്നത്. ഡിജിപി ഓഫീസിന് മുന്നില്‍ സമരം ചെയ്തപ്പോള്‍ വിഷ്ണുവിന്റെ അമ്മ മഹിജയെയും ഇതേ രീതിയിലാണ് നേരിട്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മഹിജയുടെ സമരത്തിന് പിന്നിലും ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നായിരുന്നു അന്ന് സര്‍ക്കാരും പോലീസും പറഞ്ഞത്. ഇപ്പോള്‍ പുതുവൈപ്പിന്റെ ജനകീയ സമരത്തെ അടിച്ചമര്‍ത്താനും സര്‍ക്കാര്‍ അതേ നിലപാട് ആവര്‍ത്തിക്കുകയാണെന്നും രമ കുറ്റപ്പെടുത്തി.

Top