സച്ചിൻ ദേവിനെതിരെയുള്ള പരാതിയിൽ സൈബർ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.കെ.രമ

തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരായ കെ.കെ.രമ എംഎൽഎയുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കാതെ സൈബർ പൊലീസ്. പരാതിക്ക് ശേഷം പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു.

പരാതി വിശദമായി പരിശോധിച്ചു തുടർ നടപടി എന്നാണ് സൈബർ പോലീസ് വൃത്തങ്ങൾ പറയുന്നത്. പരാതിയിൽ സ്പീക്കറുടെഓഫീസും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭ സംഘർഷത്തിൽ നേരത്തെ രമ പൊലീസിന് നൽകിയ പരാതിയിലും ഇത് വരെ നടപടി ഉണ്ടായിട്ടില്ല

അതിനിടെ നിയമസഭാസ്തംഭനം ഒഴിവാക്കുന്നതിന്റ ഭാഗമായി നാളെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ സംസാരിക്കാൻ സാധ്യത. വി ഡി സതീശനുമായി ഒത്തു തീർപ്പ് ചർച്ചക്കായി എത്തിയ പാർലമെന്ററി കാര്യമന്ത്രി കെ രാധാകൃഷ്ണൻ മുഖ്യമന്ത്രി ഉടൻ ചർച്ച നടത്തും എന്ന് അറിയിച്ചിരുന്നു. അതേസമയം അടിയന്തര പ്രമേയം തുടർച്ചയായി തള്ളുന്നതിനെതിരെ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുക ആണ് പ്രതിപക്ഷം. സമവായം ആയില്ലെങ്കിൽ നാളെയും സഭ സുഗമമായി നടക്കാൻ ഇടയില്ല.

Top