കെ.കെ രാഗേഷ് എംപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷണന്റെ കാരണം കാണിക്കല്‍ നോട്ടീസ്

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കെ കെ രാഗേഷ് എംപിക്കും, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനനും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ചട്ടം ലംഘിച്ച് വിവിധ പരിപാടികളുടെ ഉദ്ഘാടനം നടത്തിയതിനാണ് ജില്ലാ കളക്ടര്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. നോട്ടീസ് കൈപ്പറ്റി രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണം.

 

Top