കേരളാകോണ്‍ഗ്രസിലെ സീറ്റു തര്‍ക്കം; വിട്ടുവീഴ്ചയില്ലാതെ മാണി വിഭാഗം

തൊടുപുഴ: കേരളാകോണ്‍ഗ്രസിലെ സീറ്റു തര്‍ക്കത്തില്‍ വിട്ടുവീഴ്ചയില്ലാതെ മാണി വിഭാഗം. ചര്‍ച്ചകള്‍ക്കു ശേഷമാണ് കോട്ടയത്തു സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നാണ് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞത്.

തോമസ് ചാഴികാടന്‍ പ്രചാരണവുമായി മുന്നോട്ടു പോകുമെന്നും പരാജയ ഭീതിയില്ലെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ഥി നിര്‍ണയ വിഷയത്തില്‍ പി.ജെ. ജോസഫുമായി പാര്‍ട്ടി ചെയര്‍മാന്‍ സംസാരിച്ചു. പാര്‍ട്ടിയിലെ എല്ലാ ഘടകങ്ങളിലും മതിയായ ആലോചനകള്‍ നടത്തിയ ശേഷമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിലെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച നടത്തുന്നതില്‍ തെറ്റില്ല, റോഷി കൂട്ടിച്ചേര്‍ത്തു.

Top