കെസിറോൻ കിസിറ്റൊയെ കേരള ബ്ലാസ്റ്റേഴ്സിന് നൽകാൻ തയ്യാറെന്ന് കെനിയൻ ക്ലബ്

കമ്പാല: ഉഗാണ്ടൻ മധ്യനിര താരം കെസിറോൻ കിസിറ്റൊ കേരള ബ്ലാസ്റ്റേഴ്സിൽ എത്താൻ സാധ്യത.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പ്രീസീസൺ ടൂറിൽ മുഴുവനും കെസിറോൻ കിസിറ്റൊ ഉണ്ടായിരുന്നു.

കെസിറോൻ കിസിറ്റൊയെ കേരള ബ്ലാസ്റ്റേഴ്സിന് നൽകുന്നതിന് ക്ലബിന് പ്രശ്നങ്ങളിലെന്ന് നിലവിൽ കിസിറ്റൊ കളിക്കുന്ന കെനിയൻ ക്ലബായ എ എഫ് സി ലിയോപാർഡ്സ് അധികൃതർ അറിയിച്ചു.

സ്പോർറ്റ്സ് പോർട്ടലായ ഗോളാണ് ലിയോപാർഡ്സ് ക്ലബിന്റെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്.

എന്നാൽ കെനിയൻ ക്ലബുമായി ഒരു വർഷത്തെ കുടി കരാർ കിസിറ്റോയിക്കുണ്ട്. അതിനാൽ താരത്തെ ലഭിക്കണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ബൈ ഔട്ട് ക്ലോസിനുള്ള തുക നൽകേണ്ടി വരും.

പ്രീസീസണിൽ കിസിറ്റോയിയുടെ പ്രകടനം മികച്ചതാണ് അതിനാൽ തന്നെ എട്ടാം വിദേശ താരമായി ബ്ലാസ്റ്റേഴ്സ് കിസിറ്റോയെ ജനുവരിയിൽ എത്തിച്ചേക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പിലേക്ക് കെസിറോൻ കിസിറ്റൊ എത്തിയത് കെനിയൻ ക്ലബിന്റെ അനുവാദം ഇല്ലാതെയായിരുന്നു.

ഈ കാരണത്താൽ പ്രതിഷേധം നിലനിൽക്കുന്നുണ്ടെങ്കിലും താരത്തിനെതിരെ നടപടി ഒന്നും സ്വീകരിക്കില്ലെന്ന് കെനിയൻ ക്ലബ് വ്യക്തമാക്കി.

Top