കിഴക്കമ്പലത്ത് കിറ്റെക്‌സ് തൊഴിലാളികള്‍ ഉപയോഗിച്ചത് മദ്യമല്ല, എംഡിഎംഎ എന്ന് സംശയം

എറണാകുളം: മൂവാറ്റുപുഴ കിഴക്കമ്പലത്തെ ആക്രമണത്തില്‍ തൊഴിലാളികള്‍ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്ഥിരീകരണം. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉപയോഗിച്ചത് എംഡിഎംഎ ആണോയെന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തും.

തൊഴിലാളികളുടെ ക്യാമ്പില്‍ നിന്ന് നേരത്തെ എല്‍എസ്ഡി സ്റ്റാമ്പ് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അക്രമമുണ്ടായ ക്യാമ്പില്‍ അഞ്ഞൂറോളം തൊഴിലാളികള്‍ ഉണ്ട്. അന്തേവാസികളില്‍ മലയാളികളും ഉള്‍പ്പെടുന്നുവെന്നും പൊലീസ് പറഞ്ഞു

ഇതിനിടെ കിഴക്കമ്പലത്ത് പൊലീസ് വാഹനം കത്തിച്ചതില്‍ ദുരൂഹതയെന്ന് പൊലീസ് പറയുന്നു. സാധാരണ വസ്തുക്കള്‍ ഉപയോഗിച്ചല്ല വാഹനം കത്തിച്ചതെന്നാണ് നിഗമനം. കത്തിക്കാന്‍ മറ്റ് വസ്തുക്കളോ രാസപഥാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

Top