ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനും കിവീസിന് മേല്‍ക്കൈ

ഹാമില്‍ട്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനും കിവീസിന് മേല്‍ക്കൈ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിനായി പൊരുതുകയാണ്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ പ്രോട്ടീസ് സംഘം ആറ് വിക്കറ്റിന് 220 റണ്‍സെന്ന നിലയിലാണ്. 55 റണ്‍സുമായി ക്രീസില്‍ തുടരുന്ന റുവാന്‍ ഡി സ്വാര്‍ഡിലാണ് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍.

ഏഴാം വിക്കറ്റില്‍ റുവാന്‍ ഡി സ്വാര്‍ഡും ഷോണ്‍ വോണ്‍ ബെര്‍ഗും പിടിച്ചുനിന്നതോടെയാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 200 കടന്നത്. ബെര്‍ഗ് 34 റണ്‍സുമായി ക്രീസിലുണ്ട്. ഇരുവരും തമ്മിലുള്ള പിരിയാത്ത കൂട്ടുകെട്ട് ഇതുവരെ 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ന്യൂസിലന്‍ഡിനായി രച്ചിന്‍ രവീന്ദ്ര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. മുന്‍നിരയില്‍ നീല്‍ ബ്രാന്‍ഡ് 25, റെയ്‌നാര്‍ഡ് വാന്‍ ടോണ്ടര്‍ 32, സുബൈര്‍ ഹംസ 20, ഡേവിഡ് ബെഡിംഗ്ഹാം 39 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു. ആറ് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 150 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്ക സ്‌കോര്‍ ചെയ്തത്.

Top