കിറ്റക്‌സിന്റെ പിന്മാറ്റ പ്രഖ്യാപനം; മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യവസായ-തൊഴില്‍ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റെക്‌സ് 3500 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് യോഗം.

ഇന്ന് വൈകുന്നേരം ചേരുന്ന യോഗത്തില്‍ കേരളത്തിലെ വ്യവസായ-തൊഴില്‍ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിലേക്കു വ്യവസായം ആകര്‍ഷിക്കാനും വ്യവസായികളുടെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും നടപടികളുണ്ടാകും. മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും ചര്‍ച്ചയാകും.

വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ കിറ്റെക്‌സ് കമ്പനിയില്‍ തുടര്‍ച്ചയായി പരിശോധന നടത്തിയ സാഹചര്യത്തിലാണ് 3500 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്നു കമ്പനി അറിയിച്ചത്. കിറ്റെക്‌സ് അപ്പാരല്‍ പാര്‍ക്ക് ആരംഭിക്കേണ്ടെന്നും തീരുമാനിച്ചു.

Top