kites pm modi pics seized day makar sankranti

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പട്ടങ്ങള്‍ ഉത്തര്‍പ്രദേശിലെ ബറേലി നഗരത്തില്‍ നിന്ന് ജില്ല ഭരണകൂടം പിടിച്ചെടുത്തു.

ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ല ഭരണകൂടത്തിന്റെ നടപടി. പട്ടം വിറ്റവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

മകരസംക്രാന്തി ആഘോഷത്തോട് അനുബന്ധിച്ചാണ് മോദിയുടെ ചിത്രമുള്ള പട്ടങ്ങള്‍ നിര്‍മിക്കപ്പെട്ടത്.

ഫെബ്രുവരി 11മുതല്‍ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുകയാണ്. ആയതിനാല്‍ പെരുമാറ്റചട്ടം സംസ്ഥാനത്ത് നിലവിലുണ്ട്.ഇതേ തുടര്‍ന്നാണ് ബറേലിയില്‍ മോദിയുടെ ചിത്രമുള്ള പട്ടം വിറ്റതിന് നടപടികളുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ ഗോവയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

മോദിയുടെ ചിത്രമുള്ള പട്ടങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റ പോകുന്നതെന്ന് നഗരത്തിലെ മൊത്ത വ്യാപാരി ഇന്‍സാം അലി പറഞ്ഞു. ദിവസവും മോദിയുടെ ചിത്രമുള്ള 8,000 പട്ടങ്ങള്‍ വരെ വിറ്റ് പോകുന്നുണ്ടെന്നും പറയുന്നു.

ബോളിവുഡ് സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍, ഹൃതിക് റോഷന്‍ എന്നിവരുടെ ചിത്രമുള്ള പട്ടങ്ങളുണ്ടെങ്കിലും ആളുകള്‍ക്ക് കൂടുതല്‍ പ്രിയം മോദിയുടെ ചിത്രമുള്ള പട്ടങ്ങളോടാണെന്നും ഇന്‍സാം പറഞ്ഞു.

Top