കെട്ടിപ്പിടിച്ച് ചുംബിച്ചാല്‍ രോഗശാന്തി ; കിസ്സിംഗ് ബാബ രാം പ്രകാശ് ചൗഹാന്‍ അറസ്റ്റില്‍

അസം: താന്‍ കെട്ടിപ്പിടിച്ച് ചുംബിച്ചാല്‍ ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ മാറുമെന്ന് വിശ്വാസികളെ പറഞ്ഞുപറ്റിച്ച കിസ്സിംഗ് ബാബ രാം പ്രകാശ് ചൗഹാന്‍ അറസ്റ്റില്‍. തനിക്ക് അതീന്ദ്രിയ ശക്തിയുണ്ടെന്നായിരുന്നു കിസ്സിംഗ് ബാബയുടെ അവകാശ വാദം. എല്ലാ ആരോഗ്യ മാനസിക പ്രശ്‌നങ്ങള്‍ക്കും ചുംബന ചികിത്സയാണ് ഇയാള്‍ നിര്‍ദ്ദേശിച്ചിരുന്നത്.

തനിക്ക് അത്ഭുതശക്തിയുണ്ടെന്ന അവകാശവാദവുമായാണ് രാം പ്രകാശ് ചൌഹാന്‍ എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം വിശ്വാസികളെ പറ്റിച്ചത്. അസമിലെ മൊറിഗോണ്‍ ജില്ലയിലാണ് സംഭവം.

സ്ത്രീകളെ കെട്ടിപ്പിടിച്ച് ചുംബിച്ച് ചൂഷണം ചെയ്തിരുന്നതായി ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. സ്വന്തമായി അമ്പലം നിര്‍മ്മിച്ചാണ് ഇയാള്‍ പൂജകളും മറ്റും നടത്തിയിരുന്നത്. മകന് ചുംബിച്ച് രോഗം മാറ്റാനുള്ള കഴിവുണ്ടെന്ന് പറഞ്ഞ ഇയാളുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top