kiss of love activists protest at marinedrive

കൊച്ചി: മറൈന്‍ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

പ്രവര്‍ത്തകര്‍ പരസ്പരം ചുംബിച്ച് പ്രതിഷേധം രേഖപ്പെടുത്തി. കൂടാതെ തെരുവുനാടകം അവതരിപ്പിച്ചും കുടകളില്‍ ചിത്രം വരച്ചും പാട്ടുപാടിയുമെല്ലാമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ബാനറുകളും പോസ്റ്ററുകളുമായാണ് സമരക്കാര്‍ മറൈന്‍ഡ്രൈവിലേക്കെത്തിയത്. ഇരുന്നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

മറൈന്‍ഡ്രൈവിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് കനത്ത സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കള്‍ക്കു നേരെ ശിവസേന പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇടതു സംഘടനകള്‍ മറൈന്‍ ഡ്രൈവില്‍ ‘സ്‌നേഹ ഇരിപ്പ്’ സമരവും കെ.എസ്.യു ചൂരല്‍ സമരവും നടത്തിയിരുന്നു.

Top