റഷ്യന്‍ ‘മഞ്ഞുരുക്കാന്‍’ കിഷിദ, സംഭാഷണം തുടരുമെന്ന് പുടിന്‍

ടോക്യോ: റഷ്യയുമായുള്ള സമാധാന കരാറിനുള്ള പ്രതിബദ്ധത ജപ്പാനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ആവര്‍ത്തിച്ചു. പാര്‍ലമെന്ററി സമ്മേളനത്തിലെ മുഖ്യപ്രഭാഷണത്തില്‍, പ്രാദേശിക തര്‍ക്കങ്ങള്‍ പരിഹരിക്കാനും റഷ്യയുമായി ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാനുമുള്ള തന്റെ പരിശ്രമങ്ങള്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

വടക്കന്‍ പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള തര്‍ക്കം പരിഹരിക്കാനും റഷ്യയുമായി സമാധാന ഉടമ്പടിയില്‍ എത്താനുമാണ് ശ്രമമെന്ന് കിഷിദ ജാപ്പനീസ് പാര്‍ലമെന്റില്‍ പറഞ്ഞു. ഈ ആഴ്ച ആദ്യം ചുമതലയേറ്റ അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ആദ്യ ഫോണ്‍ സംഭാഷണം നടത്തി. മുഖാമുഖം കാണാനുള്ള സന്നദ്ധത പുടിന്‍ പ്രകടിപ്പിച്ചു. സംഭാഷണം തുടരുമെന്ന് ഇരു നേതാക്കളും സ്ഥിരീകരിച്ചു.

Top