അക്രമിയെ അയച്ചത് ഹരിയാന പൊലീസെന്ന് കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: കര്‍ഷക നേതാക്കള്‍ക്കെതിരായ അക്രമത്തില്‍ ഹരിയാന പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സംയുക്ത കിസാന്‍ മോര്‍ച്ച. ഹരിയാന പൊലീസ് പറഞ്ഞ് അയച്ച വ്യക്തിയാണ് കര്‍ഷക നേതാക്കളെ വധിക്കാന്‍ എത്തിയതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അംഗം കെ.വി ബിജു പറഞ്ഞു. സംശയം തോന്നിയപ്പോഴാണ് ഇയാളെ പിടികൂടിയതെന്ന് ബിജു പറഞ്ഞു.

പൊലീസിനായി ചാരപ്പണി ചെയ്യുന്നതായി അക്രമി സമ്മതിച്ചു.ജാട്ട് ആന്തോളന്‍ സമയത്ത് ആക്രമണം ഉണ്ടാക്കിയത് ഇവരുടെ സംഘമാണെന്ന് കുറ്റസമ്മതം നടത്തി. പത്തു പേര്‍ അടങ്ങുന്ന സംഘത്തെ ആക്രമണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ആക്രമിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നും അന്വേഷണ പുരോഗതി നോക്കിയിട്ട് മറ്റു കാര്യങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ച വെളിപ്പെടുത്തുമെന്നും കെ വി ബിജു പറഞ്ഞു.

Top