Kirti Azad seeks BJP elders’ support; Subramanian Swamy offers help

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ബിജെപി നേതാവ് കീര്‍ത്തി ആസാദിനെ പിന്തുണച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യംസ്വാമി രംഗത്ത്.

കീര്‍ത്തി ആസാദിനെ പോലെയുളള സത്യസന്ധനായ വ്യക്തിയെ ബിജെപി നഷ്ടപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് സുബ്രഹ്മണ്യംസ്വാമി പറഞ്ഞു.കത്തിനുള്ള മറുപടി നല്‍കാന്‍ കീര്‍ത്തി ആസാദിനെ സഹായിക്കാമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

അതേസമയം ന്യൂഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും അത് പാര്‍ട്ടി പ്രശ്‌നം അല്ലെന്നും കീര്‍ത്തി ആസാദ് ഇന്ന് വിശദീകരിച്ചു.

തന്നെ സസ്‌പെന്‍ഡ് ചെയ്തതിന്റെ കാരണം പാര്‍ട്ടി നേതൃത്വവും പ്രധാനമന്ത്രിയും വ്യക്തമാക്കണമെന്ന് കീര്‍ത്തി ആസാദ് ആവശ്യപ്പെട്ടു.എംപി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം നിറവേറ്റിയതിനാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തത്. അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തിയതിനാണോ തന്നെ പുറത്താക്കിയതെന്ന് കീര്‍ത്തി ആസാദ് പാര്‍ട്ടി നേതൃത്വത്തോട് ആരാഞ്ഞു.

സത്യം പറയുന്നത് കുറ്റമാണെങ്കില്‍ ആ കുറ്റം ഞാന്‍ ചെയ്തു കൊണ്ടിരിക്കും. കീര്‍ത്തി ആസാദ് പറഞ്ഞു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ അഴിമിതി ആരോപണം ഉന്നയിക്കുകയും ദില്ലി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ക്രമക്കേടിന് തെളിവു പുറത്തുവിടുകയും ചെയ്തതിനാണ് കീര്‍ത്തി ആസാദ് എംപിയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തത്.

കീര്‍ത്തി ആസാദ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് കീര്‍ത്തി ആസാദ് നടത്തിയതെന്ന് ആരോപിച്ചാണ് നടപടി.

Top