അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിർസ്റ്റ്‍ജെൻ നീൽസെൻ രാജി വച്ചു

ന്യൂയോർക്ക്: അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിർസ്റ്റ്‍ജെൻ നീൽസെൻ രാജി വച്ചു. കുടിയേറ്റ വിഷയത്തെക്കുറിച്ചും മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുന്നതിനെക്കുറിച്ചുമുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ അ​തി​ര്‍​ത്തി ന​യ​ങ്ങ​ളു​ടെ മു​ഖ​വും ന​ട​ത്തി​പ്പു​കാ​രി​യു​മാ​യി​രു​ന്നു നീ​ല്‍​സ​ണ്‍.

അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലങ്കിൽ മെക‌്സിക്കൻ അതിർത്തി പൂർണമായും അടക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

കി​ര്‍​സ്റ്റ്‍​ജെ​ന്‍ നീ​ല്‍​സെ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ട്വി​റ്റ​റി​ലൂ​ടെ ട്രം​പ് ത​ന്നെ​യാ​ണ് രാ​ജി​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​സ്റ്റം​സ് ആ​ന്‍റ് ബോ​ര്‍​ഡ​ര്‍ പ്രൊ​ട്ട​ക്ഷ​ന്‍ ക​മ്മീ​ഷ​ണ​റാ​യ കെ​വി​ന്‍ മ​ഗ്‌അ​ലീ​ന​ന് താ​ല്‍​ക്കാ​ലി​ക ചു​മ​ത​ല ന​ല്‍​കി​യ​താ​യും ട്രം​പ് വ്യ​ക്ത​മാ​ക്കി. നീ​ല്‍​സെ​ന്‍റെ സേ​വ​ന​ത്തി​ന് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

Top