കേരളത്തിലുണ്ടായത് അപൂതമായ നാശനഷ്ടമാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു

തിരുവനന്തപുരം : കേരളത്തിലുണ്ടായത് അപൂതമായ നാശനഷ്ടമാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണ്. പത്ത് ദിവസത്തിനുള്ളില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘം വീണ്ടുമെത്തും. ധന, ആഭ്യന്തര. ഗതാഗത, ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകും. നീതി ആയോഗിലെ പ്രതിനിധികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. ദുരിതം നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് കേന്ദ്രത്തിന്റെ ആദ്യഘട്ട സഹായമായി 80 കോടി രൂപ അനുവദിച്ചിരുന്നു. ‘ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കുമെന്നും, മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും റിജിജു നേരത്തെ അറിയിച്ചിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും അല്‍ഫോണ്‍സ് കണ്ണന്താനവും.

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും അല്‍ഫോണ്‍സ് കണ്ണന്താനവും രാവിലെയാണ് കേരളത്തിലെത്തിയത്.

ദേശീയദുരന്ത നിവാരണ അതോറിറ്റി അംഗം ആര്‍.കെ. ജെയിന്‍, ആഭ്യന്തരവകുപ്പ് ജോയന്റ് സെക്രട്ടറി സഞ്ജീവ്കുമാര്‍ ജിണ്ടാല്‍, ദേശീയദുരന്ത പ്രതികരണസേന ഐ.ജി രവി ജോസഫ് ലോക്കു എന്നിവരും ഒപ്പമുണ്ടായിരുന്നു.

Top