ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കിരണ്‍ റിജിജു

ന്യൂഡല്‍ഹി: ഭീമകൊരെഗാവ് കലാപ കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച രാഹുല്‍ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. രാഷ്ട്രീയത്തേക്കാള്‍ വലുത് രാജ്യ സുരക്ഷയാണെന്ന് രാഹുല്‍ ഗാന്ധി ഓര്‍മിക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഏറ്റവും വലിയ വെല്ലുവിളി മാവോയിസ്റ്റുകളാണെന്ന് ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാവോയിസ്റ്റുകളെ പരസ്യമായി പിന്തുണക്കുകയാണെന്നും റിജിജു കുറ്റപ്പെടുത്തി.

ഭീമകൊരെഗാവ് കലാപ കേസുമായി ബന്ധപ്പെട്ട കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരായ തെലുങ്കു കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസിനെതിരെ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Top