പുതിയ ജേഴ്സിയുടെ പഴയ ചരിത്രം പങ്കുവച്ച് കിരൺ മോറേ

ന്ത്യൻ ടീമിൻ്റെ പരിമിത ഓവർ മത്സരങ്ങൾക്കുള്ള പുതിയ ജഴ്സിയുടെ പ്രചോദനമായ ജഴ്സി പരിചയപ്പെടുത്തി മുൻ ഇന്ത്യൻ താരവും സെലക്ഷൻ കമ്മറ്റി ചെയർമാനും ആയിരുന്ന കിരൺ മോറെ. 1992 ലോകകപ്പിലെ ജഴ്സിയാണ് മോറേ പരിചയപ്പെടുത്തിയത്. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

ഫാൻ്റസി ഗെയിമിങ് ആപ്പായ എംപിഎൽ ആണ് ഇന്ത്യൻ ജഴ്സിയുടെ പുതിയ സ്പോൺസർമാർ. നൈക്കിയുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നാലെയാണ് 120 കോടി രൂപയുടെ മൂന്ന് വർഷത്തെ കരാറിൽ എംപിഎലുമായി ബിസിസിഐ ഒപ്പിട്ടത്.

Top