മോദിയുടെ അമ്മയുടെ ഡാന്‍സ് പങ്കുവെച്ച് കിരണ്‍ ബേദി ; ആളുമാറിയെന്നറിഞ്ഞപ്പോള്‍ തിരുത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെന്ന് പറഞ്ഞ് മറ്റൊരു സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച് പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദി.

ദീപാവലിക്കിടെ ഗുജറാത്തി ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വയോധിക, മറ്റൊരാളാണെന്നു ബോധ്യമായതോടെ കിരണ്‍ബേദി തിരുത്തുകയും ചെയ്തു.

‘ആളുമാറിപ്പോയി. പക്ഷേ, ഇത്രയേറെ ഓജസ്സുള്ള ആ അമ്മയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. 96 വയസ്സുവരെ ജീവിക്കുമെങ്കില്‍, എനിക്കും അവരെപ്പോലെയാകാനാണ് ആഗ്രഹം.’- കിരണ്‍ബേദി പറഞ്ഞു.

’97-ാം വയസ്സിലും ദീപാവലിയുടെ ചൈതന്യം. പ്രധാനമന്ത്രിയുടെ അമ്മ ഹിരാബെന്‍ മോദി (ജനനം 1920) സ്വവസതിയില്‍ ദീപാവലി ആഘോഷിക്കുന്നു’ എന്ന തലക്കെട്ടോടെയാണു നൃത്തം ചെയ്യുന്ന വയോധികയുടെ വീഡിയോ ആദ്യം കിരണ്‍ബേദി പങ്കുവെച്ചത്.

ഗുജറാത്തിലെ ഗാന്ധിനഗറിലാണു നരേന്ദ്ര മോദിയുടെ അമ്മയുടെ വസതി.

Top