സൈനിക വാഹനത്തിനുമേല്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ഒരു ജവാന്‍ മരിച്ചു

കിന്നോര്‍: ഹിമാചല്‍ പ്രദേശില്‍ സൈനിക വാഹനത്തിനുമേല്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ഒരു സൈനികന്‍ മരിച്ചു. നംഗ്യ മേഖലയില്‍ ബുധനാഴ്ചയായിരുന്നു അപകടം നടന്നത്.

ഇന്തോ-ചൈന അതിര്‍ത്തിയിലെ ഷിപ്കി ലാ സെക്ടറില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനുമേല്‍ മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്‍ഡോ-ടിബറ്റന്‍ പോലീസ്
ഫോഴ്‌സാണ് മഞ്ഞിനടിയില്‍ കുടങ്ങിക്കിടക്കുന്ന അഞ്ചു സൈനികര്‍ക്കായി തെരച്ചില്‍ നടത്തുന്നത്.

Top