കിങ്സ്റ്റണ്‍ ടെക്‌നോളജി ഇന്ത്യന്‍ സേവനം ശക്തമാക്കുന്നു

kingston

ഗോളതലത്തില്‍ മെമ്മറി സേവനങ്ങളുടെ രംഗത്ത് മുന്‍നിരക്കാരായ കിങ്‌സ്റ്റണ്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായുള്ള സേവനം ശക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം ഉയര്‍ച്ചയാണ് ഉപഭോക്തൃ പിന്തുണയുടെ കാര്യത്തില്‍ കിങ്സ്റ്റണ്‍ കൈവരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നിരവധി നടപടികളാണു കിങ്സ്റ്റണ്‍ സ്വീകരിച്ചു വരുന്നത്. ദേശീയ തലത്തിലെ ഒരൊറ്റ സേവന പങ്കാളി വഴി തങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഒരു കുടക്കീഴില്‍ പരിഹാരങ്ങള്‍ ലഭ്യമാക്കുന്ന രീതിയാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ശരിയായ സ്രോതസ്സുകളില്‍ നിന്നു വാങ്ങുന്നവര്‍ക്ക് രാജ്യത്തെ അന്‍പതിലേറെ സേവന കേന്ദ്രങ്ങളുടെ പിന്തുണ ലഭിക്കും.

തല്‍സമയം തന്നെ പരിശോധന നടത്തുന്നതിനുള്ള സൗകര്യവും ഇവിടങ്ങളില്‍ ഭൂരിപക്ഷം കേന്ദ്രങ്ങളിലും ലഭ്യവുമാണ്. സേവന കേന്ദ്രങ്ങളില്‍ എത്തിച്ചേരുവാന്‍ കഴിയാത്തവര്‍ക്കായി പരിമിതമായ കൊറിയര്‍ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങളേയും സേവനങ്ങളേയും കുറിച്ച് ആന്‍ഡ്രോയ്ഡ് അധിഷ്ഠിത സൗജന്യ അപ്‌ഡേറ്റുകളും കമ്പനി നല്‍കും.

Top