കിംഗ്സ് ഇലവന്‍ പഞ്ചാബ് ഇനി മുതൽ “പഞ്ചാബ് കിംഗ്സ്”

മൊഹാലി: ഐപിഎല്ലില്‍ ഇനി കിംഗ്സ് ഇലവന്‍ പഞ്ചാബ് എന്ന പേരുണ്ടാകില്ല. പകരം പഞ്ചാബ് കിംഗ്സ് എന്നായിരിക്കും ഇനിമുതല്‍ ടീം അറിയപ്പെടുക. ഐപിഎല്ലിന്‍റെ പതിനാലാം എഡിഷന്‍ മുതലാകും പേരുമാറ്റമെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ടീമിന്‍റെ പേരുമാറ്റത്തെക്കുറിച്ച് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ച് അംഗീകാരം നേടിയെന്ന് പഞ്ചാബ് കിംഗ്സ് പ്രതിനിധികള്‍ അറിയിച്ചു.

പുതിയ പേരുമായുള്ള റീ ലോഞ്ചിംഗ് വൈകാതെ മുംബൈയില്‍ നടക്കും. 18ന് ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിലും പഞ്ചാബ് കിംഗ്സ് എന്ന പേരിലാകും ടീം പങ്കെടുക്കുക. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക കൈവശമുള്ള ടീമാണ് പഞ്ചാബ് കിംഗ്സ്

Top