കിംഗ്‌സ് കപ്പ്; ആദ്യ ഇലവനില്‍ മലയാളി താരം സഹല്‍ അബ്ദുള്‍സമദും

തായ്‌ലന്‍ഡില്‍ ഇന്ന് ആരംഭിക്കുന്ന കിംഗ്‌സ് കപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ കുറക്കാവോയെ നേരിടും. കുറക്കാവോയെ നേരിടുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടീമിന്റെ ആദ്യ ഇലവനില്‍ മലയാളി താരം സഹല്‍ അബ്ദുള്‍സമദും ഇടംപിടിച്ചിട്ടുണ്ട്. സീനിയര്‍ ടീമില്‍ സഹലിന്റെ അരങ്ങേറ്റമാണിത്.

ഇന്നത്തെ മത്സരത്തില്‍ ആദ്യ ഇലവനില്‍ സഹല്‍ ഉള്‍പ്പടെ മൂന്ന് അണ്ടര്‍ 23 താരങ്ങളെയാണ് പരിശീലകന്‍ സ്റ്റിമാച്ച് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റിമാച്ച് ഇന്ത്യന്‍ പരിശീലകനായി എത്തിയ ശേഷമുളള ആദ്യ മത്സരമാണിത്.

ഇന്ത്യയുടെ ആദ്യ ഇലവന്‍- ഗുര്‍പ്രീത് സിംഗ് സന്ധു (ഗോള്‍കീപ്പര്‍), സുഭാശിഷ് ബോസ്, സന്ദേശ് ജിങ്കന്‍, സുനില്‍ ഛേത്രി, ലാലിന്‍സുവാല ചാംഗ്‌തെ, പ്രണോയ് ഹാള്‍ഡര്‍, ഉദാന്ത സിംഗ്, സഹല്‍ അബ്ദുള്‍ സമദ്, പ്രിതം കോട്ടാല്‍, രാഹുല്‍ ഭേകെ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്.

Top