സൗദിയിലെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി

റിയാദ്: സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് ഇഖാമ, വിസാ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റേതാണ് ഉത്തരവ്. നേരത്തെ ജൂലൈ അവസാനം വരെ പ്രവാസികളുടെ ഇഖാമ, സന്ദര്‍ശക വിസ, ജോലി വിസ എന്നിവയുടെ കാലാവധി നീട്ടി നല്‍കിയിരുന്നു. ഇതാണ് വീണ്ടും നീട്ടിയത്. ഇതോടെ പെട്ടെന്ന് വിമാന സര്‍വീസ് ഉണ്ടാകില്ലെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. കാലാവധി ദീര്‍ഘിപ്പിക്കുന്ന പദ്ധതി ജവാസാത്ത് വിഭാഗം ഓട്ടോമാറ്റികായി നടത്തും.

ഇഖാമ, റീ എന്‍ട്രി വിസകള്‍ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം വിസിറ്റിങ് വിസയും സൗജന്യമായി നീട്ടി നല്‍കാന്‍ നിര്‍ദേശമുണ്ട്. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്ന നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാണ് രാജാവിന്റെ പ്രഖ്യാപനം.

Top