സെറീന-വീനസിന്റെ കഥ പറഞ്ഞ് ‘കിങ് റിച്ചാര്‍ഡ്’; ട്രെയിലര്‍ പുറത്തിറങ്ങി

ടെന്നീസ് താരങ്ങളായ സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും അച്ഛന്‍ റിച്ചാര്‍ഡിന്റെ ജീവിതം സിനിമയാകുന്നു. ‘കിങ് റിച്ചാര്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റെയ്‌നാള്‍ഡോ മാര്‍കസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്‍ സ്മിത്ത് ആണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മക്കളെ ടെന്നീസ് താരങ്ങളാക്കാന്‍ ഇറങ്ങിത്തിരിച്ച വ്യക്തിയായിരുന്നു റിച്ചാര്‍ഡ് വില്യംസ്. അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനത്തെ പലരും പരിഹാസത്തോടെ ആയിരുന്നു കണ്ടത്. എന്നാല്‍ സെറീനയും വീനസും അച്ഛന്റെ സ്വപ്നങ്ങള്‍ ഒന്നൊന്നായി സാക്ഷാത്കരിക്കുക ആയിരുന്നു.

വീനസ് വില്യംസ് ആയി സാനിയ സിഡ്‌നിയും സെറീനയായി ഡെമി സിംഗിള്‍ടണ്ണും ആണ് സ്‌ക്രീനില്‍ എത്തുന്നത്. ഓന്‍ജാന്യു എല്ലിസ് ആണ് ഇവരുടെ അമ്മയായ ബ്രാന്‍ഡി പ്രൈസിനെ അവതരിപ്പിക്കുന്നത്. നവംബര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തും.

 

 

Top