മമ്മൂട്ടി ചിത്രം ഏജന്റും ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്തയും ഇന്ന് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ദുല്‍ഖറിന്റെ കൊത്ത അര്‍ധരാത്രിയോടെ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചു. എന്നാല്‍ മമ്മൂട്ടി ചിത്രം ഏജന്റ് സ്ട്രീമിങ് ആരംഭിച്ചിട്ടില്ല
അഖില്‍ അക്കിനേനിയെ നായകനായ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ് സോണി ലിവില്‍ സ്ട്രീം ഇന്ന് മുതല്‍ സ്ട്രീം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതുവരെ സ്ട്രീമിങ് ആരംഭിച്ചിട്ടില്ല. ഉടന്‍ വരുമെന്ന ടാഗ് ലൈനില്‍ സോണി ലിവ് പ്രൊമോ മാത്രമാണ് സ്ടീം ചെയ്യുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ഏജന്റ് തീയേറ്ററില്‍ പരാജയപ്പെടുകയും വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. അഞ്ച് മാസത്തിന് ശേഷമാണ് ഒടിടിയില്‍ റിലീസ് പ്രഖ്യാപിച്ചത്. ചിത്രം ഇന്നലെ അര്‍ധരാത്രിയോടെ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്ട്രീമിങ് ആരംഭിച്ചിട്ടില്ല. എന്നാല്‍ സ്ട്രീമിങ് ഇനിയും വൈകുമെന്ന സൂചനകളാണ് വരുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ മാസ് ആക്ഷന്‍ ഡ്രാമ, കിങ് ഓഫ് കൊത്ത ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിങ് ഓഫ് കൊത്ത. അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ. ഐശ്വര്യ ലക്ഷ്മിയാണ് നായിക. നൈല ഉഷ, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.