ചരിത്രം കുറിക്കാന്‍ കിങ് ഖാന്‍; ജവാന്‍ 1000 കോടിയിലേക്കോ?

ഷാരൂഖ് അറ്റ്‌ലി കൂട്ടുക്കെട്ടില്‍ പിറന്ന ജവാന്‍ 1000 കോടി ക്ലബിലേക്ക് എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനോടകം 907 കോടിയില്‍ അധികമാണ് ജവാന്‍ നോടിയതെന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചരിത്ര നേട്ടമായ 1000 കോടി മറികടന്നോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. അതിനിടെ ഇന്ത്യയില്‍ മാത്രം 526.73 കോടി നേടിയെന്നും ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം 1000 കോടി കെവരിച്ചാല്‍ ഒരു വര്‍ഷത്തിനിടെ രണ്ട് തവണ ഈ നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യന്‍ നടനായി ഷാരൂഖ് ഖാന്‍ മാറും. ഷാരൂഖ് ഖാന്റെ മുന്‍ റിലീസ് ചെയ്ത പഠാന്‍ ആഗോള ബോക്സ് ഓഫീസില്‍ 1,055 കോടി രൂപ നേടിയിരുന്നു.

ആഗോളതലത്തില്‍ ഒരു ഹിന്ദി ചിത്രത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് ജവാന്റെ പേരിലാണ്. റിലീസിന് ജവാന്‍ ആഗോളതലത്തില്‍ 125.05 കോടിയാണ് റിലീസിന് നേടിയത്. ഇതോടെ ജവാന്‍ വമ്പന്‍ ഹിറ്റാകുമെന്ന താരത്തിന്റെ ആരാധകര്‍ തീര്‍ച്ചപ്പെടുത്തിയിരരുന്നു. നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം ഒടിടിയില്‍ ജവാന്‍ റിലീസാകുമ്പോള്‍ ഡിലീറ്റഡ് രംഗങ്ങളും ഉണ്ടാകും എന്നും പുതിയ റിപ്പോര്‍ട്ടുണ്ട്. വന്‍ തുകയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ജവാന്റെ ഒടിടി റൈറ്റ് നേടിയത്. ഷാരൂഖ് ഖാനെ കൂടാതെ നയന്‍താര, വിജയ് സേതുപതി, ദീപിക പദുകോണ്‍എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡിലേക്കുള്ള നയന്‍താരയുടെ അരങ്ങറ്റ ചിത്രം കൂടിയാണിത്. . സഞ്ജീത ഭട്ടാചാര്യ, സന്യ മല്‍ഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, ആലിയ ഖുറേഷി എന്നിവര്‍ ഷാരൂഖിന്റെ ടീമിലെ ആറ് പെണ്‍കുട്ടികളായി അഭിനയിച്ചപ്പോള്‍ റിധി ദോഗ്ര, സുനില്‍ ഗ്രോവര്‍, മുകേഷ് ഛബ്ര, യോഗി ബാബു, ഇജാസ് ഖാന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നടന്‍ സഞ്ജയ് ദത്തും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

Top