കിം ജോംഗ് ഉന്‍- ഡോണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച; മൂന്നാഴ്ചക്കുള്ളിലെന്ന് സൂചന

trump-un

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൂടിക്കാഴ്ചയുടെ ദിവസവും സ്ഥലവും വൈറ്റ്ഹൗസ് എത്രയും വേഗം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മിഷിഗണില്‍ നടന്ന ഒരു റാലിയില്‍ പങ്കെടുക്കവെയാണ് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കിമ്മുമായുള്ള കൂടിക്കാഴ്ച ഉണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

Top