വടക്കന്‍ കൊറിയയ്ക്ക് ഏര്‍പ്പെടുത്തിയ യുഎന്‍ ഉപരോധത്തെ അംഗീകരിച്ച് ദക്ഷിണ കൊറിയ

NORT-KOREA

സോള്‍: കൊറിയന്‍ രാജ്യങ്ങള്‍ തമ്മിലുളള ബന്ധം കൂടുതല്‍ രൂക്ഷമാണെന്നിരിക്കെ വടക്കന്‍ കൊറിയയില്‍ യുഎന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ അംഗീകരിച്ച് ദക്ഷിണ കൊറിയ. കപ്പല്‍ കൈമാറ്റം, നിരോധിത വസ്തുക്കളുടെ കയറ്റുമതി എന്നിവ നീക്കം ചെയ്യാല്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു നീക്കം.

മാര്‍ഷല്‍ ഐലന്‍ഡ്,സിംഗപ്പൂര്‍, പനാമ, സമോവ എന്നിവിടങ്ങളില്‍ നിന്നും 21 കപ്പലുകള്‍ക്കും, എണ്ണയും കല്‍ക്കരിയും കടത്തുന്നതിനായി 27 കപ്പലുകള്‍ക്കും വടക്കന്‍ കൊറിയയില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉപരോധം ഏര്‍പ്പെടുത്തിയതായി യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വടക്കന്‍ കൊറിയക്കെതിരായ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനത്തെ വിശ്വസ്തതയോടെ നടപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ തീരുമാനത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചൈന, റഷ്യ ഉള്‍പ്പെടെ 15 അംഗങ്ങള്‍ കമ്മിറ്റിയുടെ ഈ ഉപരോധങ്ങള്‍ അംഗീകരിച്ചു. വടക്കന്‍ കൊറിയയില്‍ യുഎന്‍ ഉപരോധം നടത്തുന്നതിന് അമേരിക്ക നടത്തുന്ന ശ്രമങ്ങള്‍ രാജ്യത്തിന് സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, കിംങ് ജോങും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അതേ സമയം ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഏപ്രില്‍ 27 ന് കൊറിയന്‍ ഉച്ചകോടി നടത്താന്‍ ഇരിക്കുകയാണ്. 11 വര്‍ഷത്തിനു ശേഷം ആദ്യമാണ് ഇത്തരത്തിലൊരു ഉച്ചകോടി നടക്കുന്നത്.

Top