‘ഹേയ് സ്ട്രേയ്ഞ്ചര്‍…’; സസ്‌പെന്‍സ് നിറച്ച് കിംഗ്ഫിഷിലെ ഗാനം പുറത്ത്

രുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടനാണ് അനൂപ് മേനോന്‍. താരം ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ്ഫിഷ് ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഹേയ് സ്ട്രേയ്ഞ്ചര്‍ എന്ന ഗാനത്തിന് കിംഗ് ഫിഷ് ആന്തം എന്നാണ് വിശേഷണം നല്‍കിയിരിക്കുന്നത്. ദിവ്യാ പിള്ളയും നിരഞ്ജന അനൂപുമാണ് നായികമാര്‍.

ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. ഗായിക രഞ്ജിനി ജോസാണ് ഗാനം എഴുതി ഈണമിട്ട് പാടിയിരിക്കുന്നത്.

ഡാര്‍ക്ക് ഷെയ്ഡില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനം ചിത്രത്തിന്റെ സസ്പെന്‍സ് നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. അനൂപ് മേനോനൊപ്പം സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Top