ബെയ്ജിങ്ങില്‍ 25 കുട്ടികള്‍ക്ക് വിഷം കൊടുത്ത കിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപികയെ വധിച്ചു

ബെയ്ജിങ്: ബെയ്ജിങ്ങില്‍ 25 വിദ്യാര്‍ഥികള്‍ക്ക് വിഷം കൊടുത്ത നഴ്‌സറി സ്‌കൂള്‍ അധ്യാപികയെ വധിച്ചതായി മധ്യ ചൈനയിലെ കോടതി അറിയിച്ചു. വാങ് യൂന്‍സിന്റെ (40) വധശിക്ഷയാണ് നടപ്പാക്കിയത്. 2019 മാര്‍ച്ച് 27ന് മെങ്‌മെങ് കിന്റര്‍ ഗാര്‍ട്ടനിലാണ് സംഭവം. കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ മാരകമായ സോഡിയം നൈട്രേറ്റ് കലര്‍ത്തി നല്‍കുകയായിരുന്നു.

സംഭവത്തില്‍ പത്തുമാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ഒരു കുട്ടി മരിച്ചു. മറ്റുള്ളവര്‍ സുഖം പ്രാപിച്ചു. ഹൈസ്‌കൂള്‍ പഠനം ഉപേക്ഷിച്ച വാങ് രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവിനും വിഷം നല്‍കിയിരുന്നു. നിസ്സാര പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു. ബോധപൂര്‍വം ഉപദ്രവിച്ചതിന് വാങ്ങിനെ ആദ്യം ഒമ്പത് മാസത്തെ തടവിനാണ് ശിക്ഷിച്ചത്. പിന്നീട് വധശിക്ഷയാക്കി മാറ്റുകയായിരുന്നു. വാങ്ങിന്റെ അപ്പീല്‍ കോടതി തള്ളിയിരുന്നു.

Top