സിതാര കൃഷ്ണകുമാര്‍ ആലപിച്ച ‘കിണര്‍’ലെ ഗാനം പുറത്തിറങ്ങി

kinar-movie

എം എ നിഷാദ് കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ‘കിണര്‍’ലെ സിതാര കൃഷ്ണകുമാര്‍ ആലപിച്ച ഗാനം പുറത്തിറങ്ങി. ‘മഴവില്‍ കാവിലെ’ എന്ന ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. പ്രഭ വര്‍മ്മയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

കുടിവെള്ളം പ്രമേയമാക്കി ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് പി കെ, ആന്‍ സജീവ് എന്നിവരാണ്. രേവതി, പശുപതി, പാര്‍ത്ഥിപന്‍, അര്‍ച്ചന, നാസ്സര്‍, പാര്‍വതി നമ്ബ്യാര്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ജോയ് മാത്യു, അനു ഹസന്‍ എന്നിവര്‍ അടങ്ങുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡോ. അന്‍വര്‍ അബ്ദുള്ളയും ഡോ. അജു കെ നാരായണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Top