‘കിണര്‍’ ജയപ്രദയും സുഹാസിനിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മലയാളചിത്രം

എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കിണര്‍’ എന്ന ചിത്രത്തില്‍ ജയപ്രദയും സുഹാസിനിയും പ്രധാന വേഷങ്ങളിലെത്തുന്നു.

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് പി.കെ, ആന്‍ സജീവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോയ് മാത്യു, രണ്‍ജി പണിക്കര്‍, അര്‍ച്ചന, ഷൈന്‍ ടോം ചാക്കോ, മധുപാല്‍, ഭഗത് മാനുവല്‍, മിഥുന്‍ രമേശ്, ഇന്ദ്രന്‍സ്, പി.ബാലചന്ദ്രന്‍,സുധീര്‍ കരമന, സുനില്‍ സുഖദ, സോഹന്‍ സീനുലാല്‍, ബാലാജി, അനില്‍ നെടുമങ്ങാട്, ശ്രുതി മേനോന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ഡോക്ടര്‍ അല്‍വര്‍ അബ്ദുള്ളയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് പ്രഭാവര്‍മ്മ, ബി.കെ. ഹരിനാരായണന്‍, ഷീല പോള്‍ എന്നിവരാണ്.

Top