ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു;കിംഭോ ആപ്പ് പതഞ്ജലി ഗ്രൂപ്പ് പിന്‍വലിച്ചു

kimbo-app-pathanjali

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആപ്പിലൂടെ ചോരുന്നെന്ന വ്യാപക പരാതിയെ തുടര്‍ന്ന് പ്ലേ സ്‌റ്റോറില്‍ നിന്നും ഐ.ഒ.എസ് സ്‌റ്റോറില്‍ നിന്നും പതഞ്ജലി ഗ്രൂപ്പിന്റെ കിംഭോ ആപ്പ് പിന്‍വലിച്ചു. എന്നാല്‍, ഇത് ഒരു ട്രയല്‍ മാത്രമാണെന്നും ഔദ്യോഗികമായി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് കിംഭോ വ്യക്തമാക്കിയത്. വാട്ട്‌സ്ആപ്പ് മെസ്സഞ്ചറിന് വെല്ലുവിളിയാകുമെന്ന അവകാശവാദവുമായായിരുന്നു കിംഭോ മെസ്സേജിങ് ആപ്പ് പുറത്തിറക്കിയത്.

പ്രശസ്ത ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകന്‍ എലിയട്ട് ഓള്‍ഡേര്‍സണ്‍ ട്വിറ്ററിലൂടെ ആപ്ലിക്കേഷനെ വിമര്‍ശിച്ചിരുന്നു. ദുരന്തമെന്നും തമാശയെന്നും ഉപഭോക്താവിന്റെ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എല്ലാ ഉപയോക്താക്കളുടെയും ഫോണിലെ സന്ദേശങ്ങള്‍ തനിക്ക് കാണാനായെന്നും അദ്ദേഹം എഴുതിയിരുന്നു. തുടര്‍ന്ന് വന്‍വിമര്‍ശമാണ് ആപ്പിന് നേരിടേണ്ടി വന്നത്.

Top