കിം- ട്രംപ് കൂടിക്കാഴ്ചയ്ക്ക് എന്തുകൊണ്ട് സിംഗപ്പൂരിനെ തെരഞ്ഞെടുത്തു?

kim-and-trumphhhhhhhh

സിംഗപ്പൂര്‍: യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ നേതാവും തമ്മിലുള്ള ചരിത്രപരമായ ആദ്യ കൂടിക്കാഴ്ചയ്ക്കായി സിംഗപ്പൂര്‍ ഒരുങ്ങുന്നു. എന്നാല്‍ കിം- ട്രംപ് ഉച്ചകോടിയ്ക്ക് എന്തുകൊണ്ട് സിംഗപൂര് വേദിയാവുന്നു ?. നിരവധി രാജ്യങ്ങളും നഗരങ്ങളും പരിഗണിച്ചശേഷമാണ് ട്രംപിന്റെയും കിമ്മിന്റെയും കൂടിക്കാഴ്ചയ്ക്ക് സിംഗപൂരിനെ തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യയില്‍ ഏറ്റവും സുരക്ഷിത രാജ്യമെന്ന പേരുതന്നെയാണ് സിംഗപ്പൂരിന് തുണയായത്.

sentosa-file

കനത്ത സുരക്ഷാസേനയാണ് സിംഗപ്പൂരിന്റെ ഏറ്റവും വലിയ കരുത്തെന്നും, നിരവധി തവണ ഉച്ചകോടിയ്ക്കും ചര്‍ച്ചകള്‍ക്കും ആതിഥേയത്വം വഹിച്ച അനുഭവസമ്പത്തുമാണ് സിംഗപ്പൂരിനെ തിരഞ്ഞെടുത്തത്. നയതന്ത്രരംഗത്ത് സമദൂര നിലപാടുള്ള സിംഗപ്പൂരിനോട് എല്ലാ രാജ്യങ്ങള്‍ക്കും അടുപ്പമുണ്ടെന്നും അമേരിക്കയടക്കം ആരുടെയും അമിതസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്ന രീതിയും അവര്‍ക്കില്ലെന്നുമാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും സിംഗപ്പൂരിനെ വ്യത്യസ്തമാക്കുന്നത്.

sentosa-1

കിം- ട്രംപ് കൂടിക്കാഴ്ച നടക്കുന്ന സെന്റോസ ദ്വീപടക്കമുള്ള ആഡംബര ഹോട്ടലുകള്‍, സ്വകാര്യ കടലോരങ്ങള്‍, ഗോള്‍ഫ് ക്ലബ്ബുകള്‍, അത്യാഡംബര വസതികള്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ്. തങ്ങള്‍ കക്ഷിയല്ലെങ്കില്‍ കൂടി ലോകസമാധാനത്തിന് ആവശ്യമായ ചര്‍ച്ചകള്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കാനും സിംഗപൂര്‍ തയ്യാറാണ്.

sentosa-file

യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ നേതാവും തമ്മിലുള്ള കൂടിക്കാഴ്ച സെന്റോസ ദ്വീപിലെ കാംപെല്ല ഹോട്ടലിലാണ് നടക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഇന്ന് സിംഗപ്പൂരിലെ ചാംങ്ങി എയര്‍പോര്‍ട്ടിലെത്തുമെന്നുമാണ് റിപ്പോര്‍ട്ട്. ജൂണ്‍ 12 ന് ചൊവ്വാഴ്ച 9മണിക്കാണ് ആദ്യകൂടിക്കാഴ്ച നടക്കുന്നത്.

Top