കിം ട്രംപ് കൂടിക്കാഴ്ച ; പ്യോങ്യാങിനെ കുറിച്ചുള്ള നയത്തില്‍ മാറ്റമില്ലെന്ന് യു എസ്

kim-and-trumphhhhhhhh

വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ചൊവ്വാഴ്ച നടക്കും. സിംഗപ്പൂരില്‍ പ്രാദേശിക സമയം ഒമ്പതിനാണ് കൂടിക്കാഴ്ച നടക്കുകയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്‌സ് പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സാറാ സാന്റേഴ്‌സ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഭാഷണങ്ങള്‍ തുടരുകയാണെന്നും ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടെന്നും അവര്‍ വ്യക്തമാക്കി.

കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി ട്രംപുമായി ഉത്തരകൊറിയന്‍ നേതാക്കള്‍ വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, പ്യോങ്യാങിനെക്കുറിച്ചുള്ള അമേരിക്കന്‍ നയത്തില്‍ മാറ്റമില്ലെന്നും തങ്ങള്‍ വളരെ ശക്തരാണെന്നും ആണവ നിരായുധീകരണം നടത്തിയില്ലെങ്കില്‍ ഉത്തര കൊറിയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം എടുത്തുകളയില്ലെന്നും ട്രംപ് അറിയിച്ചതായി പ്രസ് സെക്രട്ടറി പറഞ്ഞു.

Top