കൊറിയന്‍ അതിര്‍ത്തിയില്‍ വെച്ച് കിമ്മിനെ കാണാന്‍ താത്പര്യമുണ്ട്: ട്രംപ്

സിയോള്‍: ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിനിടെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കൊറിയന്‍ അതിര്‍ത്തിയില്‍ വെച്ച് കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇരുകൊറിയകളുടെയും അതിര്‍ത്തിയിലെ സൈനികരഹിത മേഖലയില്‍ വെച്ച് കിമ്മിനെ കാണാന്‍ താത്പര്യമുണ്ടെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ട്രംപുമായുള്ള കൂടിക്കാഴ്ച്ചക്ക് കിം തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറിയന്‍മേഖലയുടെ സമാധാനത്തിനായി ചര്‍ച്ച ആരംഭിക്കാന്‍ അമേരിക്കയും ഉത്തരകൊറിയയും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, വിയറ്റ്നാമില്‍ ഇരുനേതാക്കളും തമ്മില്‍നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നില്ല. ജി20 ഉച്ചകോടിക്കുശേഷം ജപ്പാനില്‍നിന്ന് ദക്ഷിണകൊറിയയിലെത്തിയ ട്രംപ് ഇന്ന് യുഎസി തിരിച്ച് പോകും.

Top