Kim Sharma IPS; Lady Singham from Patna

പാട്‌ന: ഒടുവില്‍ യഥാര്‍ത്ഥ പെണ്‍സിംഹത്തെ പേടിച്ച് ബീഹാര്‍ സര്‍ക്കാരും…

ക്രിമിനലുകളുടെയും ക്രിമിനല്‍ രാഷ്ട്രീയക്കാരുടെയും പേടിസ്വപ്നമായ എസ്പി കിം ശര്‍മ്മയെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ എസ്പിയായി നിയമിച്ചാണ് സര്‍ക്കാര്‍ തല്‍ക്കാലം ‘തല’യൂരിയത്.

ഇവരെ ക്രമസമാധ ചുമതലയില്‍ നിയമിക്കരുതെന് ആവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ ഭേദമന്യെ രാഷ്ട്രീയ നേതാക്കള്‍ മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

2008 ബാച്ച് ബീഹാര്‍ കേഡര്‍ ഐപിഎസ് ഓഫീസറായ കിം ശര്‍മ്മ സിനിമകളെ വെല്ലുന്ന പ്രകടനമാണ് പാട്‌നയില്‍ ക്രമസമാധാന ചുമതലയിലിരിക്കെ കാഴ്ച വച്ചത്.

ഈ വനിതാ ഐപിഎസ് ഓഫീസറുടെ കൈക്കരുത്തിന്റെ ചൂട് ക്രിമിനലുകളും രാഷ്ടീയക്കാരും അനുഭവിച്ചിട്ടുണ്ട്. റോഡില്‍ പരസ്യമായിറങ്ങി ക്രിമിനലുകളുമായി ഏറ്റുമുട്ടാനും ഇവര്‍ക്ക് ഒരു മടിയുമില്ല.

kim sharma ips

കിം പാട്‌ന എസ്പിയായി സ്ഥാനമേറ്റ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ പ്രതിഷേധം നടത്തിയ ഒരു സ്ത്രീയെ തല്ലുന്ന വീഡിയോ വിവാദമായിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വീഡിയോ ദൃശ്യം സര്‍ക്കാരിനും പൊലീസിനുമെതിരെ ഉപയോഗിച്ചു. നിയമസഭയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പൊലീസ് ഗുണ്ടാരാജ് നടത്തുന്നതായി ആരോപിച്ച് പ്രതിപക്ഷം ബഹളം വച്ചിരുന്നു. തുടര്‍ന്ന് മാപ്പ് പറഞ്ഞാണ് നിതീഷ് തലയൂരിയത്.

ഭരണകക്ഷിയായ ആര്‍ജെഡിയുടെ ദേശീയവക്താവും രാജ്യസഭാ അംഗവുമായ റാം കൃപാലും സ്ത്രീയെ മര്‍ദ്ദിച്ച കിമ്മിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

രണ്ട് യുവാക്കളുടെ മരണത്തെ തുടര്‍ന്ന് പാട്‌നയിലെ ഒരു കോളനിയിലുണ്ടായ പ്രതിഷേധത്തെ നിയന്ത്രിക്കാനാണ് പൊലീസ് എത്തിയത്. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പൊലീസ് നടപടി തടയാന്‍ ശ്രമിച്ച സ്ത്രീയെ കിം മര്‍ദ്ദിക്കുകയുമായിരുന്നു.

റോഡില്‍ വച്ച് വൈദ്യുതാഘാതമേറ്റ് യുവാക്കള്‍ മരിച്ചത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ശുദ്ധജല വിതരണമടക്കമുള്ള ആവശ്യങ്ങള്‍ക്കായി അവിടെ പണികള്‍ നടത്തിയിരുന്നു. അശ്രദ്ധമായിട്ട വെദ്യുത കേബിളില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവാക്കള്‍ മരിച്ചത്.ഈ സംഭവമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

സംഭവസ്ഥലത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും പൊലീസിനു നേരെ ആക്രമണം ഉണ്ടാവുകയുമായിരുന്നു. പ്രതിഷേധക്കാരോട് ഒരു മയവുമില്ലാതെയാണ് കിം ശര്‍മ്മ പ്രതികരിച്ചത്. അക്രമത്തിന് നേതൃത്വം നല്‍കിയ രണ്ട് യുവാക്കളുടെ അമ്മ പൊലീസുകാരെ തടുക്കാന്‍ ശ്രമിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നിലിട്ട് തന്നെ കിം മര്‍ദ്ദിക്കുകയായിരുന്നു.
kim sharma ips

ക്രിമിനലുകള്‍ക്കെതിരെ മാത്രമല്ല ക്രിമിനല്‍ രാഷ്ട്രീയക്കാരാല്‍ സമ്പന്നമായ ബീഹാറില്‍ തെറ്റ് ചെയ്താല്‍ മന്ത്രിയായാലും വിലങ്ങ് വയ്ക്കുമെന്ന നിലപാടിലായിരുന്നു ഈ ഐപിഎസ് സിംഹം.

വഴിവിട്ട രാഷ്ട്രീയ ശുപാര്‍ശകള്‍ക്ക് നേരെ മുഖം തിരിച്ച കിം ശര്‍മ്മ ശുപാര്‍ശക്കാരെയും വെറുതെ വിട്ടിരുന്നില്ല.

കിമ്മിന്റെ ഈ ശക്തമായ നിലപാട് തന്നെയാണ് ക്രമസമാധാന ചുമതലയില്‍ നിയമിക്കുന്നതില്‍ നിന്നും ഇപ്പോള്‍ സര്‍ക്കാരിനെ പിന്‍തിരിപ്പിച്ചിരിക്കുന്നത്.

പദവിക്ക് വേണ്ടി ഒരു രാഷ്ട്രീയക്കാരന്റെയും പിന്നാലെ പോവാനില്ലെന്നും ഐപിഎസ് ഓഫീസറായ താന്‍ എവിടെ ജോലി ചെയ്യേണ്ടി വന്നാലും ഹാപ്പിയാണെന്നുമാണ് കിമ്മിന്റെ പ്രതികരണം.

ഭരണകൂടം ‘റെഡ്‌സിഗ്നലില്‍’ നിര്‍ത്തിയെങ്കിലും ജനങ്ങള്‍ ‘ഗ്രീന്‍സിഗ്നലാണ്’ കിം ശര്‍മ്മക്ക് നല്‍കുന്നത്.വലിയ രൂപത്തിലുള്ള ഒരു ആരാധക പട തന്നെയുണ്ട് കിമ്മിന് ബീഹാറില്‍. പ്രമുഖ ബോളിവുഡ് സൂപ്പര്‍താരങ്ങളടക്കം കിമ്മിന്റെ ആരാധകരാണ്.

അത് തന്നെയാണ് ക്രമസമാധാന ചുമതല നല്‍കിയില്ലെങ്കിലും കിമ്മിന് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിയമനം നല്‍കാന്‍ മുഖ്യമന്ത്രി നിതീഷിനെ പ്രേരിപ്പിച്ചതും…

merin joseph

നിവിന്‍ പോളിയെ അങ്ങോട്ട് ചെന്ന് കണ്ട് കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ ‘കെഞ്ചിയ’ മലയാളി ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫ് കണ്ട് പഠിക്കണം കിം ശര്‍മ്മയെ. സൗന്ദര്യവും കരുത്തും ഒരുമിച്ച് ചേര്‍ന്നതാണ് ഈ യഥാര്‍ത്ഥ പെണ്‍സിംഹം.

ഇവര്‍ ഒരു താരത്തിന്റെയും ആരാധികയല്ല, മറിച്ച് ഇവരുടെ ആരാധകരാണ് താരങ്ങളും ജനങ്ങളും. അത് സ്വന്തം പ്രവര്‍ത്തിയിലൂടെ കൈവരിച്ച നേട്ടമാണ്.

Top