ശൈത്യകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ കിം ജോങ് ഉന്നിന്റെ സഹോദരി പങ്കെടുക്കും

Kim-Jong-Un's-Sister

സോള്‍: ദക്ഷിണ കൊറിയയിൽ നടക്കുന്ന ശൈത്യ കാല ഒളിമ്പിക്സിൽ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പങ്കെടുക്കും. ദക്ഷിണ കൊറിയൻ ഏകീകരണ മന്ത്രാലയം ഇതു സംബന്ധിച്ച സ്ഥിരീകരണം നടത്തിയിട്ടുണ്ട്.

ഉത്തര കൊറിയൻ സെറിമോണിയല്‍ ഹെഡ്​ കിം യോങ്​ നാം ഉന്നതതല സംഘത്തിനൊപ്പം ദക്ഷിണ കൊറിയയിൽ എത്തുന്നുണ്ട്. 1953 ൽ കൊറിയൻ യുദ്ധത്തിന് ശേഷം ദക്ഷിണ കൊറിയയിൽ എത്തുന്ന ആദ്യ ഉത്തര കൊറിയന്‍ ഉദ്യോഗസ്​ഥനായിരിക്കും​ കിം.

ഉത്തര കൊറിയയുടെ മുൻ നേതാവ് കിം ജോംഗ്-ഇലിന്റെ ഏറ്റവും ഇളയ മകളാണ് കിം യോ ജോങ്. ഉദ്ഘാടന ചടങ്ങിനിൽ ഇരു കൊറിയൻ രാജ്യങ്ങളും ഒരു പതാകയ്ക്ക് കീഴിലാകും മാർച്ച് നടത്തുക.

ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യ കാല ഒളിമ്പിക്സിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിയിരുന്നു. വെള്ളിയാഴ്​ചയാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്. എന്നാൽ ഇപ്പോൾ കൊറിയൻ രാജ്യങ്ങൾ തമ്മിലുള്ളത് താല്‍കാലിക സൗഹൃദം മാത്രമാണെന്നും ഇതിന്​ നിലനില്‍പില്ലെന്നുമാണ്​ വിദഗ്​ധരുടെ അഭിപ്രായം.

Top