സിറിയന്‍ പ്രസിഡന്റിന് കിം ജോങ് ഉന്‍ കത്തയച്ചതായി ഉത്തര കൊറിയ

സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍. ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌കമരണം സംഭവിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കിം കത്തയച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

മുത്തച്ഛന്‍ കിം ഇല്‍ സൂങ്ങിന്റെ 108ാം ജന്മദിനത്തിന് ആശംസയറിച്ച സിറിയന്‍ പ്രസിഡന്റിന് കിം നന്ദി അറിയിച്ചുകൊണ്ട് മറുപടി അയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരകെറിയന്‍ ഔദ്യോഗിക മാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രം പുറത്തുവിട്ടിരുന്നു. ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്.ഔദ്യോഗികമായി ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇതുവരെ ഉത്തരകൊറിയ തയ്യാറായിട്ടില്ല .

ഏപ്രില്‍ 11ന് വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്.

Top