കിം ജോങ് ഉന്നുമായി സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് കൂടിക്കാഴ്ച നടത്തും

സോള്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുന്നതിന് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് പ്യോങ്യാങിലെത്തുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സമയവും തീയതിയും കെസിഎന്‍എ റിപ്പോര്‍ട്ട് പരാമര്‍ശിച്ചില്ല.

കൂടിക്കാഴ്ച നടന്നാല്‍ ഉത്തര കൊറിയയിലെത്തുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാകും അസദ്. ഉത്തര കൊറിയ സന്ദര്‍ശിക്കുമെന്നും കിം ജോങ് ഉന്നുമായി കൂടിക്കാഴച നടത്തുമെന്നും അസദ് പറഞ്ഞതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഉന്നുമായുളള ചരിത്രപരമായ കൂടിക്കാഴച അടുത്തയാഴച സിംഗപൂരില്‍ നടക്കാനിരിക്കെയാണ് അസദിന്റെ സന്ദര്‍ശന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

Top